Connect with us

Wayanad

അക്ഷയ മുഖേനയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

Published

|

Last Updated

വടുവഞ്ചാല്‍: വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് അക്ഷയ കേന്ദ്രം മുഖേന നടപ്പിലാക്കിയ സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി ഹരിതസേന മൂപ്പനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
മുന്‍പ് നേരിട്ട് ലഭിച്ചിരുന്ന പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അക്ഷയാ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കിയതു കാരണം രണ്ടുദിവസം മുതല്‍ ആഴ്ചകള്‍ വരെ കാത്തിരുന്നാലും ലഭിക്കാത്ത അവസ്ഥയാണ്.
സാധാരണക്കാരന് മുന്‍പ് ഒരുദിവസം കൊണ്ട് കിട്ടുന്ന ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്ന് രണ്ടും, മൂന്നും ദിവസം അക്ഷയ കേന്ദ്രങ്ങളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
കമ്പ്യൂട്ടര്‍ യുഗത്തില്‍ കൂടുതലെളുപ്പവും, സുതാര്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതിക്ക് പകരം ഇവിടത്തെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സംവിധാനമാണ് അക്ഷയാ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് മേലധികാരികള്‍ സമഗ്ര അന്വേഷണം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെ എത്രയും വേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്ന സംവിധാനം ഉറപ്പുവരുത്തണമെന്നും ഹരിതസേന ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസ് അധ്യക്ഷത വഹിച്ചു. സന്തോഷ്, അലവി, പരശു, അബ്ദുല്ല, ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Latest