കബനിയില്‍ മുതല; കാണികളുടെ പ്രവാഹം

Posted on: August 11, 2013 7:41 am | Last updated: August 11, 2013 at 7:41 am
SHARE

മാനന്തവാടി: കബനിയില്‍ പ്രത്യക്ഷപ്പെട്ട മുതലയെ കാണാന്‍ കാണികള്‍ ഏറെയെത്തി.ഇന്നലെ കാലത്ത് മുതലാണ് ചൂട്ടക്കടവ് പമ്പ് ഹൗസിന് സമീപമുളള കബനി പുഴയിലെതുരുത്തില്‍ മുതലയെ കണ്ടത്. ആളുകള്‍ ബഹളം വെക്കുമ്പോള്‍ മുതല പുഴയിലേക്ക് ചാടും. കുറച്ച് കഴിഞ്ഞ് മുതല വീണ്ടും തുരത്തിലേക്ക് തന്നെ കയറി വരും. ഈ മുതല ഇടക്കിടെ ഇവിടെ എത്താറുണ്ടെന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുംപരിസരവാസിയുമായ ശാരദാ സജീവന്‍ പറഞ്ഞു. മാനന്തവാടി പുഴയില്‍ മുതലയെ കണ്ടതോടെ പരിസരവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.
അലക്കാനും കുളിക്കാനും ചൂട്ടക്കടവ് പുഴയിലെ ഈ പ്രദേശമാണ് ആളുകള്‍ തിരഞ്ഞെടുക്കാറ്. മുലതയെ കണ്ടതോടെ ഈ ഭാഗത്തേക്ക് ആളുകള്‍ക്ക് പോകാന്‍ ഭയമായി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാലത്ത് സ്ഥലത്ത് വന്ന് നിരക്ഷിച്ച് പോയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല.കബനിയുടെ വിവിധ ഭാഗങ്ങളില്‍ മുതല ഉളളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാനന്തവാടി ടൗണിനോട് ചേര്‍ന്ന പുഴയില്‍ മുതലയെ കണ്ടത് ഏവരിലും ഭീതി ഉളവാക്കിയിട്ടുണ്ട്.