അബ്ദുല്‍ സലാം ഹാജിയുടെ ഘാതകരെ പിടികൂടണം

Posted on: August 11, 2013 1:17 am | Last updated: August 11, 2013 at 1:17 am
SHARE

ദുബൈ: കെ എം സി സി നേതാവും വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ സംഘത്തെ പിടികൂടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അയച്ച നിവേദനത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.
സലാം ഹാജിയുടെ കൊലപാതകം പ്രവാസികളുടെ ഇടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. പ്രവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണാന്‍ കഴിയില്ല. ഇടക്കിടെ പ്രവാസികള്‍ക്ക് നേരെ അക്രമങ്ങളും കവര്‍ച്ചകളും കൂടിവരുകയാണെന്നും അതിനാല്‍ ശാശ്വത പരിഹാരം കാണാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ഒ ഐ സി സി ജന. സെക്രട്ടറി ആവശ്യപ്പെട്ടു.
ദുബൈ: അബ്ദുല്‍ സലാം ഹാജിയുടെ കൊലപാതകത്തിലും വീട് കൊള്ളയടിച്ചതിലും അവീര്‍ കെ എം സി സി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് മാതൃകാപരമായ ശിക്ഷ നല്‍കണം. ഇന്ത്യയുടെ 66-ാം സ്വാതന്ത്ര്യദിനം അവീര്‍ കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ അവീറില്‍ നടത്താന്‍ തീരുമാനിച്ചു.
റമസാന്‍ റിലീഫുമായും മറ്റു പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. കെ പി മുഹമ്മദ്, സിദ്ദീഖ് തിരൂര്‍, സി എം അശ്‌റഫ്, മുഹമ്മദ് റാഫി, സി കെ സുബൈര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here