ചെക്ക് പോസ്റ്റുകളില്‍ കനത്ത തിരക്ക്

Posted on: August 11, 2013 1:13 am | Last updated: August 11, 2013 at 1:13 am
SHARE

അബുദാബി: യു എ ഇ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സന്ദര്‍ശകരുടെ കനത്ത തിരക്ക്. ഈദ് ആഘോഷത്തിന്റെ ഭാഗമായി ഒമാനിലേക്കും സഊദി അറേബ്യയിലേക്കും പോകുന്നവരുടെയും വരുന്നവരുടെയും തിരക്ക് കാരണം മിക്ക ചെക്ക് പോസ്റ്റുകളും വീര്‍പ്പുമുട്ടി. കഴിഞ്ഞ പത്തു ദിവസത്തിനകം ഗുവൈഫാത്ത് ചെക്ക് പോസ്റ്റില്‍ 83,856 ക്ലിയറന്‍സ് നല്‍കിയതായി പോര്‍ട്‌സ് സെക്യൂരിറ്റി ഡയറക്ടര്‍ കേണല്‍ ഖമീസ് മിസ്ബാഹ് അല്‍ മറാര്‍ അറിയിച്ചു.
പരിശോധനകള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരുന്നു. അതിര്‍ത്തിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നവരാകുന്നത് പരിശോധനകള്‍ എളുപ്പമായിരുന്നു.
കഴിഞ്ഞ മാസം 2,70,649 യാത്രക്കാര്‍ ഗുവൈഫാത്തില്‍ എത്തിയതായും കേണല്‍ ഖമീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here