അല്‍ ഐന്‍ മൃഗശാല വിപുലീകരിക്കുന്നു

Posted on: August 11, 2013 1:11 am | Last updated: August 11, 2013 at 1:12 am
SHARE

al-ain-zooഅല്‍ ഐന്‍: മരുഭൂമിയിലെ വന്യജീവികളുടെ സംരക്ഷണം കൂറെക്കൂടി കാര്യക്ഷമമാക്കുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമായി അല്‍ ഐന്‍ മൃഗശാല വിപുലീകരിക്കാന്‍ നീക്കം. മൃഗശാലയില്‍ മരുഭൂമിയില്‍ നിന്നുള്ള വന്യജീവികള്‍ക്കായി പ്രത്യേക ഭാഗം രൂപകല്‍പ്പന ചെയ്യാനും അധികൃതര്‍ പദ്ധതിയിടുുണ്ട്.
ദേശീയവും വൈദേശികവുമായ വന്യജീവികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുകയെന്ന യു എ ഇ സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി. മരുഭൂമിയില്‍ നിന്നുമുള്ള മൃഗങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കുന്ന ഭാഗം അല്‍ ഐന്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക് ആന്‍ഡ് റിസോട്ട് എന്നാവും അറിയപ്പെടുക. സന്ദര്‍ശകരായി എത്തുവര്‍ക്ക് മരുഭൂമിയെക്കുറിച്ചും അവിടെ വളരുന്ന മൃഗങ്ങളെക്കുറിച്ചും ഇതര ജീവികളെക്കുറിച്ചുമെല്ലാം വിശദമായി അറിയാന്‍ കഴിയും വിധമാണ് പദ്ധതി സാക്ഷാത്ക്കരിക്കുകയെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here