ഇദ് സംഗമം നടത്തി

Posted on: August 11, 2013 1:09 am | Last updated: August 11, 2013 at 1:09 am
SHARE

ദുബൈ: വിശുദ്ധ റമസാനില്‍ നേടിയെടുത്ത ആത്മവിശുദ്ധിയും ത്യാഗ സന്നദ്ധതയും നിലനിര്‍ത്തി ഭാവി ജീവിതം ധന്യമാക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാവണമെന്ന് എസ് ജെ എം ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്‌ബോധിപ്പിച്ചു.
നായിഫ് യൂണിറ്റ് ഐ സി എഫും ആര്‍ എസ് സിയും സംയുക്തമായി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹസന്‍ സഖാഫി മുഴാപ്പാലം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹകീം ഹസനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, മുഹമ്മദ്കുഞ്ഞി സഖാഫി കണ്ണപുരം, അശ്‌റഫ് പാലക്കോട്, യൂസുഫ് ഹാജി തിരുവനന്തപുരം, ഉസ്മാന്‍ കക്കാട്, അശ്കര്‍ വൈലത്തൂര്‍, ശൗഖത്ത് അലി സഖാഫി, ശമീം തിരൂര്‍, മുഹമ്മദലി സൈനി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് പുല്ലാളൂര്‍ സ്വാഗതവും ഇസ്മാഈല്‍ കാങ്കോല്‍ നന്ദിയും പറഞ്ഞു.