സെക്രട്ടേറിയേറ്റ് സി ആര്‍ പി എഫ് കാക്കും

Posted on: August 10, 2013 8:57 pm | Last updated: August 11, 2013 at 7:39 am
SHARE

secretariat

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സുരക്ഷാ ചുമതല സി ആര്‍ പി എഫിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും ഉന്നത പോലീസ് ഓഫീസര്‍മാരുടെയും യോഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റിലേക്കുള്ള കന്റോണ്‍മെന്റ് ഗെയിറ്റ് തുറന്നിടും. സമരം സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തത്ക്കാലം നിരോധനാജ്ഞ പ്രഖ്യാപിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. എല്ലാവരോടും ചര്‍ച്ച ചെയ്താണ് സുരക്ഷാ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തീവ്രവാദ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന തരത്തിലുള്ള സമീപനമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.