ശ്രീഗണേശിന് നെഹ്‌റു ട്രോഫി

Posted on: August 10, 2013 8:18 pm | Last updated: August 10, 2013 at 8:18 pm
SHARE

ആലപ്പുഴ: ആവേശകരമായ മത്സരത്തിനൊടുവില്‍ നെഹ്‌റുട്രോഫി വള്ളംകളിയില്‍ ശ്രീഗണേഷ് ചുണ്ടന്‍ ജേതാക്കളായി. ഹരിപ്പാട് ബോട്ട് ക്ലബാണ് നിലവിലെ ജേതാക്കളായ ശ്രീഗണേഷ് ചുണ്ടന്‍ തുഴഞ്ഞത്. ഫൈനലില്‍ ആനാരി പുത്തന്‍ ചുണ്ടന്‍, ജവഹര്‍ തായങ്കരി, ഇല്ലിക്കളം ചുണ്ടന്‍ എന്നീ വള്ളങ്ങളെ പിന്നിലാക്കിയാണ് ശ്രീഗണേഷ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്.

22 ചുണ്ടന്‍ വള്ളങ്ങളടക്കം 63 വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. ജലോത്സവം ഉച്ചക്ക് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചലചിത്ര താരങ്ങള്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.