പാചകപ്പുര പൊളിക്കാന്‍ വന്ന പോലീസുകാരെ സമരക്കാര്‍ ‘ഇറക്കിവിട്ടു’

Posted on: August 10, 2013 6:29 pm | Last updated: August 10, 2013 at 6:29 pm
SHARE

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധത്തിന് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ഉണ്ടാക്കിയ പാചകപ്പുര പൊളിച്ചു നീക്കാന്‍ പോലീസ് വന്നപ്പോള്‍ നാടകീയ രംഗങ്ങള്‍. കോര്‍പ്പറേഷന്‍ വക സ്ഥലത്താണ് സമരക്കാര്‍ പാചകപ്പുര നിര്‍മിച്ചത്.

സമരപ്പന്തല്‍ പൊളിക്കാന്‍ പോലീസ് എത്തിയപ്പോള്‍ തന്നെ സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. സമരപ്പന്തല്‍ കെട്ടാനുള്ള അനുമതിപത്രത്തിന്റെ കോപ്പി പ്രവര്‍ത്തകര്‍ കാണിച്ചപ്പോള്‍ അസല്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഇതിനിടെ മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്ക്, വി സുരേന്ദ്രന്‍ പിള്ള എന്നിവര്‍ സ്ഥലത്തെത്തി പോലീസുമായി തര്‍ക്കിച്ചു.

ജീവനുണ്ടെങ്കില്‍ പോലീസുകാരെ പാചകപ്പുരക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സര്‍ക്കാര്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണെന്നും ഐസക്ക് പറഞ്ഞു.