തെലുങ്കാന: ജഗ്മോഹന്‍ എം പി സ്ഥാനം രാജിവെച്ചു

Posted on: August 10, 2013 6:06 pm | Last updated: August 10, 2013 at 6:11 pm
SHARE

jagan--621x414

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എസ് ജഗന്‍മോഹന്‍ റെഡ്ഡി തന്റെ എം പി സ്ഥാനം രാജിവെച്ചു. കഡപ്പയില്‍നിന്നുള്ള ലോക്‌സഭാ എംപിയാണ് ജഗ്മോഹന്‍ റെഡ്ഡി.

ജഗന്റെ അമ്മയും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഓണററി പ്രസിഡന്റും പുലിവേന്ദുലയില്‍നിന്നുള്ള നിയമസഭാംഗവുമായ വൈ എസ് വിജയ തന്റെ നിയമസഭാംഗത്വം രാജിവച്ചു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ചഞ്ചാല്‍ഗുഡ ജയിലില്‍ കഴിയുന്ന ജഗന്‍ റെഡ്ഡി തന്റ രാജിക്കത്ത് ജയില്‍ അധികാരികള്‍ വഴി ലോക്‌സഭാ സ്പീക്കര്‍ക്ക് രാജി ഫാക്‌സ് ചെയ്യുകയായിരുന്നു.

2012 മേയ് 28 മുതല്‍ ജയിലില്‍ കഴിയുകയാണ് ജഗന്‍മോഹന്‍ റെഡ്ഡി.