ഷഫീഖിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലേക്ക് കൊ്ണ്ടുപോയി

Posted on: August 10, 2013 2:29 pm | Last updated: August 10, 2013 at 2:29 pm
SHARE

shafeeqകട്ടപ്പന: രക്ഷിതാക്കളുടെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കട്ടപ്പന സെന്റ്‌ജോണ്‍സ് ആസ്പത്രിയിലാണ് ഷഫീഖ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ജൂലായ് 15നാണ് അതീവ ഗുരുതരാവസ്ഥയില്‍ ശഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന വിദഗ്ധ ചികിത്സയിലൂടെ ദിവസങ്ങള്‍ക്ക് ശേഷം ബോധം വീണ്ടെടുത്ത ശഫിഖിനെ ആഗസ്റ്റ് നാലിന് ഐസിയുവില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.

രണ്ടാംഘട്ട ചികിത്സ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ തുടങ്ങാനാകും. അതിനാണ് ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ വെല്ലൂരേക്ക് കൊണ്ടുപോയത്.