Connect with us

National

ഐ എന്‍ എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തന സജ്ജമായി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ആണവ മുങ്ങിക്കപ്പലായ ഐ എന്‍ എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമായി. ഇന്നലെ രാത്രിയോടെയായിരുന്നു റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് ഡിആര്‍ഡിഒ അറിയിച്ചു. കര, വ്യോമ, നാവിക മേഖലകളില്‍ നിന്ന് ആണ്വായുധങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഇതോടെ സജ്ജമായി. രാജ്യത്തിന്റെ ആദ്യത്തെ ആണവ മുങ്ങിക്കപ്പലിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമായതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശാസ്ത്രജ്ഞരെയും പ്രതിരോധമന്ത്രാലയത്തെയും അഭിനന്ദിച്ചു.

നാവികസേനയുടെ വിശാഖപട്ടണം ബേസിലാണ് ഐഎന്‍എസ് അരിഹന്ത് പരിശീലനം നടത്തുന്നത്. അരിഹന്തില്‍ സ്ഥാപിക്കുന്നതിനായി ബിഒ – 5 എന്ന മീഡിയം റേഞ്ച് ആണവ മിസൈല്‍ ഡിആര്‍ഡിഒ തയാറാക്കിയിരുന്നു. ജനുവരി 27ന് മിസൈല്‍ വിശാഖപട്ടണത്ത് പരീക്ഷിച്ചു.9400 ടണ്‍ ഭാരവും 124 മീറ്റര്‍ നീളവുമുള്ള ഐഎന്‍എസ് അരിഹന്ത് ഏതാണ്ടു 300 മീറ്റര്‍ വരെ ആഴത്തിലാവും പ്രയാണം നടത്തുക.

Latest