അഹമ്മദാബാദിലെ മാളില്‍ കയറാന്‍ മുസ്ലികള്‍ പ്രവേശന ഫി നല്‍കണം

Posted on: August 10, 2013 10:34 am | Last updated: August 10, 2013 at 8:58 pm
SHARE

himalayam-mallഅഹമ്മദാബാദ്: അഹമ്മദാബാദിലെ ഷോപ്പിംഗ് മാളില്‍ കയറണമെങ്കില്‍ മുസ്ലിംകള്‍ പ്രവേശന ഫീസ് നല്‍കണം. നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ഹിമാലയാ മാളാണ് മുസ്ലിംകളില്‍ നിന്ന് മാത്രമായി പ്രവേശന ഫീസ് വാങ്ങുന്നത്. 20 രൂപയാണ് മുസ്ലികള്‍ ഈ മാളില്‍ കയറുന്നതിന് പ്രവേശന ഫീസ് നല്‍കേണ്ടത്. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മുസ്ലിംകള്‍ ആരെങ്കിലും പ്രവേശന ഫീ നല്‍കാതെ അകത്ത് പ്രവേശിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് ഫീ ഈടാക്കും. തിരക്കേറിയ പെരുന്നാള്‍ ദിനത്തിലാണ് മാള്‍ അധികൃതരുടെ ഈ വംശവെറി.

LEAVE A REPLY

Please enter your comment!
Please enter your name here