ആവേശത്തുഴയെറിഞ്ഞ് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

Posted on: August 10, 2013 10:16 am | Last updated: August 10, 2013 at 10:16 am
SHARE

vallamkaliആലപ്പുഴ: പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് 61ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 63 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. വനിതകള്‍ തുഴയുന്ന ആറ് ചുണ്ടനുകള്‍ മത്സരിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇത് കണക്കിലെടുത്ത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണാനെത്തുന്നവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്ക് 1.45ന് ഡോ. തോമസ് ഐസക്ക് എം എല്‍ എ പതാക ഉയര്‍ത്തുന്നതോടെയാണ് ജലോത്സവത്തിന് തുടക്കമാകുക. തുടര്‍ന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.