Connect with us

National

ഭീകരാക്രമണ ഭീഷണി: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരാക്രമണ “ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ ഹാഫിസ് സഈദാണ് ഇതിന് പിന്നിലെന്ന് ഐ ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ മുന്‍നിര്‍ത്തി ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കത്തിലൂടെ ഐ ബി മുന്നറിയിപ്പ് നല്‍കിയതായി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ വ്യക്തമാക്കി. നഗരത്തിലെ ജനത്തിരക്കേറിയ സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയടക്കമുള്ള ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ കേന്ദ്രീകരിച്ച് “ഭീകരവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് ഐ ജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഈദുല്‍ ഫിത്വര്‍ പ്രാര്‍ഥനക്ക് നേതൃത്വം കൊടുത്ത ഹാഫിസ് സഈദ്, ഈദ് ആശംസക്കൊപ്പം ഇന്ത്യാവിരുദ്ധ സന്ദേശങ്ങളും ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നു.
പൂഞ്ചില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം പ്രക്ഷുബ്ധമായി നല്‍ക്കുന്ന വേളയിലാണ് ട്വിറ്റര്‍ സന്ദേശമെന്നതും ശ്രദ്ധേയമാണ്.