ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധു സെമിയില്‍

Posted on: August 9, 2013 5:32 pm | Last updated: August 9, 2013 at 5:47 pm
SHARE

p v sindu

ഗുവാങ്ഷു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യുവതാരമായ പി വി സിന്ധു സെമിയില്‍ കടന്നു. ഇതോടെ സിന്ധുവിന് വെങ്കല മെഡല്‍ ഉറപ്പായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത സിംഗിള്‍സ് സെമിയില്‍ കടക്കുന്നത്. ചൈനയുടെ ഷിക്‌സിയാന്‍ വാനിനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (21-18) (21-17). ഇന്ത്യയുടെ സൈന നെഹ്‌വാളും കാശ്യാപും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.