സര്‍ക്കാര്‍ അസാധാരാണ സാഹചര്യം സൃഷ്ടിക്കുന്നു കോടിയേരി

Posted on: August 9, 2013 3:48 pm | Last updated: August 9, 2013 at 3:48 pm
SHARE

kodiyeriതിരുവനന്തപുരം: കേന്ദ്രസേനയെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരക്കാരെ താമസിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ് വീടുകളില്‍ പോലും നോട്ടീസ് പതിച്ചിരിക്കുകയാണ്. സംസ്ഥാന പോലീസില്‍ വിശ്വാസ്യത നഷ്ടമായതാണോ കേന്ദ്രസേനയെ വിളിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കൊറിയന്‍ കമ്പനിയുമായി ചേര്‍ന്ന് ആരംഭിക്കുന്നതിന് സൗരോര്‍ജ്ജ പദ്ധതിയെ കുറിച്ച് അന്വേഷണം നടത്തണം. ഇതിന് പിന്നില്‍ സരിതയും ബിജു രാധാകൃഷ്ണനും തന്നെയാണ്. ഗണ്‍മാന്‍ സലീം രാജ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗത്തെപ്പോലെയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ അന്വേഷണം ആവശ്യമാണ്. ആരുവിചാരിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.