ലോകചാമ്പ്യന്‍ഷിപ്പ്: സൈനയും കാശ്യാപും പുറത്തായി

Posted on: August 9, 2013 2:39 pm | Last updated: August 9, 2013 at 2:39 pm
SHARE

saina nehwalഗുവാങ്ഷു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാളും പാരുപ്പള്ളി കാശ്യാപും പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം യിയോണ്‍ ജൂബെ ആണ് സൈനയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദക്ഷിണകൊറിയന്‍ താരത്തോട് സൈന അടിയറവ് പറഞ്ഞത്. സ്‌കോര്‍(23-21, 21-9)

ചൈനയുടെ പെര്‍ഗ്യു ഡ്യൂവിനോടാണ് കാശ്യാപ് പരാജയപ്പെട്ടത്. സ്‌കോര്‍ (21-16, 20-22, 15-21).

ഇനി ബി സിന്ധു മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ.