കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ സോണിയയെ കാണും

Posted on: August 9, 2013 2:32 pm | Last updated: August 9, 2013 at 2:32 pm
SHARE

Sonia and Flagതിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ധരിപ്പിക്കുന്നതിനായി സോണിയ ഗാന്ധിയെ കാണാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ശക്തമായ തിരിച്ചടി നേരിടുമെന്ന് ഇവര്‍ സോണിയയെ അറിയിക്കും. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി സോണിയാ ഗാന്ധി നേരിട്ട് ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടും.