ബിജു രാധാകൃഷ്ണനെ വിയ്യൂരിലേക്ക് മാറ്റി

Posted on: August 9, 2013 2:26 pm | Last updated: August 9, 2013 at 2:26 pm
SHARE

biju-radhakrishnanപത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് ബിജുവിനെ പത്തനംതിട്ട ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്.

സ്വന്തം ഇഷ്ടപ്രകാരമല്ല തന്നെ വിയ്യൂരിലേക്ക് മാറ്റിയതെന്ന് മജിസ്‌ട്രേറ്റിനെ കാണണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചില്ലെന്നും ബിജു പറഞ്ഞു. പത്തനംതിട്ട ജയിലില്‍ നിന്നും യാത്ര പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബിജു ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ബിജുവിനെ വിയ്യൂരിലേക്ക് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി