സെക്രട്ടറിയേറ്റ് ഉപരോധം ഫാസിസമെന്ന് ചെന്നിത്തല

Posted on: August 9, 2013 2:23 pm | Last updated: August 9, 2013 at 3:22 pm
SHARE

ramesh chennithalaതിരുവനന്തപുരം: ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള എല്‍ ഡി എഫ് നീക്കം ഫാസിസവും അപലപനീയവുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ താഴെയിറക്കാന്‍ സെക്രട്ടറിയേറ്റ് വളഞ്ഞുപിടിക്കുന്ന സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മാത്രമാണ് എല്‍ ഡി എഫിന്റെ സമരം. രാപ്പകല്‍ സമരം പോലെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും പരാജയപ്പെടുമെന്നും ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രമായി നടത്തുന്ന സമരത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here