എല്‍ ഡി എഫ് ഉപരോധം നേരിടാന്‍ കേന്ദ്ര സേനയെത്തുന്നു

Posted on: August 9, 2013 8:44 am | Last updated: August 9, 2013 at 3:07 pm
SHARE

CRPF-IndiaInk-blog480തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്താനിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം നേരിടാന്‍ 20 കമ്പനി കേന്ദ്രസേനയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയക്കും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെ അയക്കുന്നത്.

സമരത്തെ നേരിടാന്‍ സംസ്ഥാനത്തെ എസ് പിമാരുള്‍പ്പടെ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്തംബ്ധമാവും എന്നുറപ്പായി. തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.

നേരത്തെ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്ര സേനയെ അയക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.