ഒമാനില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

Posted on: August 7, 2013 10:03 pm | Last updated: August 7, 2013 at 10:03 pm
SHARE

മസ്‌കത്ത്: രാജ്യത്ത് എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ മുപ്പതു ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ വെള്ളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്വറെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ചന്ദ്രപ്പറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് ഔഖാഫ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സാല്‍മിയും ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലിയും അറിയിച്ചു.