ശരത്ചന്ദ്ര മറാഠേ അന്തരിച്ചു

Posted on: August 7, 2013 9:43 pm | Last updated: August 7, 2013 at 10:17 pm
SHARE

sarath-chandra-marateകോഴിക്കോട്: പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത് ചന്ദ്ര മറാഠേ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

1929ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച മറാഠേ 1951ല്‍ലാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ വന്നതിന് ശേഷമാണ് തന്റെ സംഗീത രംഗത്തെ ഇടപെടല്‍ മറാഠേ സജീവമാക്കിയത്. കേരളത്തില്‍ ഹിന്ദുസ്ഥാനി സംഗീതലോകത്തിന് ഏറ്റവും ആരാധകരുള്ള കോഴിക്കോടിനെ തന്നെ അദ്ദേഹം തന്റെ തട്ടകമായി തിരഞ്ഞെടുക്കുകയായിരുന്നു. ദീര്‍ഘകാലം ചിന്താവളപ്പിലെ വാടകവീട്ടിലായിരുന്നു മറാഠേ താമസിച്ചിരുന്നത്.

മക്കളില്ലാത്ത മറാഠേക്ക് എപ്പോഴും താങ്ങായി നിന്നത് ഭാര്യ മനീഷയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുമായിരുന്നു. എന്നാല്‍ രോഗശയ്യയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ നിന്നടക്കം ലഭിച്ചില്ല.