സാഹോദര്യത്തിന്റെ സന്ദേശം ഉദ്‌ഘോഷിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

Posted on: August 7, 2013 7:47 pm | Last updated: August 9, 2013 at 9:09 am
SHARE

കോഴിക്കോട്: മാനവികതയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മ വിശുദ്ധി നേടിയതിന് ശേഷമാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. പള്ളികളിലെല്ലാം വന്‍ ജനാവലിയാണ് പെരുന്നാള്‍ നമസ്‌കാരത്തിനായി അണിനിരന്നത്.

നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ പരസ്പരം പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറി. കേരളത്തിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍.

ഒമാനില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.