Connect with us

Gulf

ഈദ് പരിപാടികള്‍

Published

|

Last Updated

ദുബൈ: ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ച് ദുബൈ മര്‍കസ് “പെരുന്നാള്‍ നിലാവ്” സംഘടിപ്പിക്കും. പെരുന്നാള്‍ ദിവസം രാത്രി ഏഴിനാണ് പരിപാടി. ശിഹാബുദ്ദീന്‍ ബാഖവി കാവുമ്പടി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം (മണ്ണില്‍ നിന്നും മണിയറയിലേക്ക്), ബുര്‍ദ ആസ്വാദനം, ഗാനവിരുന്ന് മറ്റു കലാപരിപാടികള്‍ എന്നിവ നടക്കും. വിവരങ്ങള്‍ക്ക്: 04-2973999.

അജ്മാന്‍: ഐ സി എഫ്, ആര്‍ എസ് സി അജ്മാന്‍ സെന്‍ട്രല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമം നടത്തും. രാവിലെ 7.30ന് അജ്മാന്‍ നയാ സനാഇയ്യ ലില്ലി ക്യാമ്പ് മസ്ജിദിലാണ് പരിപാടി.

ദുബൈ: അല്‍ റാസ് യൂനിറ്റ് ഐ സി എഫ്, ആര്‍ എസ് സി ഈദ് സുഹൃദ് സംഗമം ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ രാവിലെ 7.30ന് അല്‍ റാസ് അല്‍ഫി ഹാളില്‍ നടക്കും. അബ്ദുര്‍റഹ്മാന്‍ സഅദി, അബ്ദുര്‍റഹ്മാന്‍ സഖാഫി മുന്നൂര്‍, അബ്ദുല്‍ ഖാദിര്‍ മൊഗ്രാല്‍, അബ്ദുല്‍ സത്താര്‍ ആതവനാട് ഇബ്രാഹിം കളത്തൂര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 050-2163136.
ദുബൈ: എസ് വൈ എസ് കണ്ണൂര്‍ ജില്ല, അല്‍ മഖര്‍ ദുബൈ കമ്മിറ്റികള്‍ സംയുക്തമായി പെരുന്നാള്‍ നിസ്‌കാര ശേഷം ദേര അല്‍ മഖര്‍ ഓഡിറ്റോറിയത്തില്‍ ഈദ് സൗഹൃദ സംഗമം നടത്തും. വിവരങ്ങള്‍ക്ക്: 04-2718229.

ഷാര്‍ജ: കണ്ണൂര്‍ ചേലേരി ദാലില്‍ മഹല്ല് നിവാസികളുടെ പെരുന്നാള്‍ സ്‌നേഹ സംഗമം പെരുന്നാള്‍ ദിവസം വൈകുന്നേരം അഞ്ചിന് ഷാര്‍ജയില്‍ നടക്കും. നാഷനല്‍ പെയിന്റിനു സമീപമുള്ള അല്‍ വഫ സൂപ്പര്‍മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള ഫഌറ്റിലാണ് സംഗമം നടക്കുകയെന്ന് കോര്‍ഡിനേറ്റര്‍മാരായ വി പി ശിഹാബുദ്ദീന്‍, ജലാല്‍ കുന്നത്ത് അറിയിച്ചു. വിവരങ്ങള്‍ക്ക്: 055-4803981.
അബുദാബി: ഈദുല്‍ ഫിത്വ്ര്‍ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിപുലമായ ഈദ് സംഗമം നടത്തും. പെരുന്നാള്‍ ദിവസം രാത്രി എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും. സെന്റര്‍ ബാലവേദി അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാപ്പിളഗാന വിരുന്നും നടക്കും. പെരുന്നാള്‍ ചിത്രീകരണം, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബി നൃത്തം എന്നിവ അരങ്ങേറും.

Latest