600 ഓളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

Posted on: August 7, 2013 5:52 pm | Last updated: August 7, 2013 at 5:52 pm
SHARE

ദുബൈ: 600 ഓളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍കിറ്റും ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തതായി ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു.
ദുബൈയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലാണ് ഇവ വിതരണം ചെയ്തത്. ദുബൈ യൂത്ത് ഹോസ്റ്റലുമായി സഹകരിച്ച് വാരാന്ത്യങ്ങളിലായിരുന്നു വിതരണം.
റമസാനില്‍ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് ലഘുലേഖയില്‍ ഉള്‍ക്കൊള്ളിച്ചെന്നും ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു.