Connect with us

Gulf

ഇഫ്താര്‍ സംഗമങ്ങള്‍

Published

|

Last Updated

അല്‍ മുറാര്‍: ആര്‍ എസ് സി അല്‍ മുറാര്‍ യൂനിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഫസലുര്‍റഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ദുബൈ സോണ്‍ ചെയര്‍മാന്‍ ഹകീം ഹസനി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ പഠന ക്ലാസിന് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നേതൃത്വം നല്‍കി. മൗലിദ് പാരയണത്തിനും ഇഫ്താറിനും സയ്യിദ് ഫള്ല്‍ അല്‍ ബുഖാരി, ഹസന്‍ സഖാഫി, അശ്‌റഫ് പാലക്കോട് നേതൃത്വം നല്‍കി. മുഹമ്മദ് ഇയാസ്, സി എ ഫൈസല്‍ സംസാരിച്ചു.
ദുബൈ: മര്‍കസുല്‍ ഹിദായ കൊടക് ദുബൈ കമ്മിറ്റി ജലാലിയാ റാത്തീബും ഇഫ്താര്‍ സംഗമവും നടത്തി. കര്‍ണാടക സ്‌റ്റേറ്റ് എസ് എസ് എഫ് എക്‌സിക്യൂറ്റിവ് മെമ്പറും മര്‍കസുല്‍ ഹിദായ ജനറല്‍ മാനേജര്‍ ഇസ്മാഇല്‍ സഖാഫി കൊണ്ടങ്കേരി നേതൃത്വം നല്‍കി. സയ്യിദ് മഹ്ദി അഹ്മദ് ആറ്റകോയ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. മര്‍കസുല്‍ ഹിദായ ദുബൈ കമ്മിറ്റി അധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ നിസാമി ആമുഖ പ്രഭാഷണം നടത്തി. കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി മുഖ്യപ്രഭാഷണം നടത്തി. വിപുലമായ ഇഫ്താര്‍ മീറ്റും നടന്നു. സയ്യിദ് അസീസ് തങ്ങള്‍ എരുമാട്, സയ്യിദ് കോയ തങ്ങള്‍ ലക്ഷദ്വീപ്, മജീദ് സഅദി കൊടഗ്, അസീസ് സഖാഫി കൊണ്ടങ്കേരി, കെ സി എഫ് ദുബൈ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കാജൂര്‍, അബൂബകര്‍ കൊട്ടമുടി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest