നെടുമ്പാശ്ശേരി വിമാനത്താവള പ്രശ്‌നം: യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയെന്ന്

Posted on: August 7, 2013 5:50 pm | Last updated: August 7, 2013 at 5:50 pm
SHARE

ദുബൈ: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതു മൂലം നിരവധി വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
ടിക്കറ്റ് റദ്ദ് ചെയ്യാനോ യാത്ര നീട്ടിവെക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതലുള്ള യാത്രകള്‍ക്കാണ് ഇത് ബാധകമാകുക. ഓഗസ്റ്റ്, അഞ്ച്, ആറ് തീയതികളിലേക്ക് ടിക്കറ്റെടുത്തവര്‍ക്ക് പൂര്‍ണമായും തുക തിരികെ നല്‍കും. റീ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പത്ത് ദിവസത്തിനകം അതാകാം. അധിക നിരക്ക് ഈടാക്കില്ല. വേറെ വിമാനത്തില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.