Connect with us

Gulf

ഐ സി എഫ് ജലീബ് സെന്‍ട്രല്‍ ഇഫ്താര്‍

Published

|

Last Updated

കവൈത്ത്: കലവറയില്ലാത്ത സ്‌നേഹ ബന്ധങ്ങളുടെ തിളക്കമുളള ഓര്‍മകളാണ് ബദര്‍ യോദ്ധാക്കള്‍ ഉള്‍പ്പെടെയുളള പ്രവാചകാനുയായികള്‍ ബാക്കി വെച്ചിട്ടുളളതെന്നും സ്‌നേഹ ബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനു വേണ്ടി അവര്‍ കാണിച്ച വിട്ടു വീഴ്ചയും ത്യാഗവും എക്കാലത്തെയും വിശ്വാസി സമൂഹം മാതൃകയാക്കേണ്ടതുണ്ടെന്നും കോഴിക്കോട് മര്‍കസ്സു സഖാഫത്തി സുന്നിയ്യ പി ആര്‍ ഒ ഉബൈദ് സഖാഫി പ്രസ്താപിച്ചു. ഐ സി എഫ് ജലീബ് സെന്‍ട്രല്‍ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹ്മദ് സഖാഫി കാവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ബദര്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, മുഹമ്മദ് ഹസനി, സ്വാദിഖ് അഹ്‌സനി, യൂസുഫലി മുസ്‌ലിയാര്‍, ഹൈദര്‍ സഖാഫി, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രകീര്‍ത്തനം, പ്രാര്‍ത്ഥന എന്നീ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഐ സി എഫ് കുവൈത്ത് ഭാരവാഹികളായ വി.ടി അലവി ഹാജി, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ല വടകര, എഞ്ചി. അബൂമുഹമ്മദ്, സലീം തിരൂര്‍, കോയ സഖാഫി എന്നിവര്‍ സംബന്ധിച്ചു. സി.ടി.എ. ലത്തീഫ്, റസാഖ് സഖാഫി പനയത്തില്‍, നിസാര്‍ വലിയകത്ത്, നൗഷാദ് തലശ്ശേരി, ബദര്‍ ബാത്ത, ലത്തീഫ് സഖാഫി റാഷിദ് ചെറുശ്ശോല പരിപാടികള്‍ ഏകോപിച്ചു. സാലിഹ് കിഴക്കേതില്‍ സ്വാഗതവും ജബ്ബാര്‍ മൗലവി നന്ദിയും പറഞ്ഞു.