ആര്‍ എസ് സി ഇഫ്താര്‍ സംഗമം

Posted on: August 7, 2013 5:33 pm | Last updated: August 7, 2013 at 5:33 pm
SHARE

ദോഹ ഖത്തര്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി ) ദോഹ സോണ്‍ കമ്മറ്റി ഇഫ്താര്‍ സംഗമം നടത്തി. മന്‍സൂറയിലെ ‘കാറ്റര്‍ കാറ്ററിംഗ് ‘ ഓഡിറ്റോറിയത്തില്‍ അസര്‍ നിസ്‌കാരത്തിന് ശേഷം ആരംഭിച്ച പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ആര്‍ എസ് സി സോണ്‍ വൈ: ചെയര്‍മാന്‍ അബ്ദുല്ല സഖാഫി പെരിന്താട്ടിരിയുടെ അധ്യക്ഷതയില്‍ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ദോഹ സെന്‍ട്രല്‍ സെക്രട്ടറി ഹാരിസ് വടകര, മുജീബ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ സഹായം ആവശ്യമുള്ളവര്‍ക്ക് കൈത്താങ്ങാവാന്‍ ഉല്‍ബോധന പ്രസംഗത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി പഴയങ്ങാടി ഓര്‍മപ്പെടുത്തി. ഹാരിസ് തിരുവള്ളുര്‍ സ്വാഗതവും സഫീര്‍ പൊടിയാടി നന്ദിയും പറഞ്ഞു. ബഷീര്‍ വടക്കുട്ട്, മുഹിയിദ്ധീന്‍ ഇരിങ്ങല്ലൂര്‍, ഇസ്മയില്‍ ചെമ്മരത്തൂര്‍, നംഷാദ് പനംപാട്, അഫ്‌സല്‍ ഇല്ലത്ത്, സലിഹ് ഒറ്റപ്പാലം തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.