മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഭാഗം കേള്‍ക്കാത്തത് തെറ്റെന്ന് സുപ്രീംകോടതി

Posted on: August 7, 2013 5:18 pm | Last updated: August 9, 2013 at 8:45 am
SHARE

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. കേരളത്തിന്റെ വാദം കേള്‍ക്കാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിന്റെ വാദങ്ങള്‍ റിപ്പേര്‍ട്ടിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. കേരളത്തിന്റെ വാദം കേളക്കുന്നത് തടഞ്ഞ തമിഴ്‌നാടിന്റെ നടപടി വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് കോടതി അറിയിച്ചു. തെളിവുകള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കു മെന്നും സുപ്രീംകോടതി പറഞ്ഞു. ഇതു സംബന്ധിച്ച് ജഡ്ജിമാര്‍ അരമണിക്കൂറോളം ചര്‍ച്ച ചെയ്തു.