Connect with us

Kerala

സെക്രട്ടേറിയേറ്റ് ഉപരോധം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: ഈ മാസം 12 മുതല്‍ ഇടതുപക്ഷം നടത്താനിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സമരം തടയേണ്ടതും സുരക്ഷ ഉറപ്പുവരുത്തേണ്ടതും സര്‍ക്കാറിന്റെ ജോലിയാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമം നിര്‍മിച്ച് പരിഹാരമുണ്ടാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഇടതുപക്ഷം സമരം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വരെ നടത്തിയ രാപ്പകല്‍ സമരത്തിന് ശേഷമാണ് സെക്രട്ടേറിയേറ്റ് ഉപരോധം ഇടതുപക്ഷം നടത്തുന്നത്.

Latest