സലീംരാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കാനുള്ള ഉത്തരവിന് സ്‌റ്റേ

Posted on: August 7, 2013 4:05 pm | Last updated: August 9, 2013 at 8:45 am
SHARE

SALEEM-RAJ

സലീംരാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കാനുള്ള ഉത്തരവിന് സ്‌റ്റേ
കൊച്ചി: മുഖ്യമന്ത്രിയുടെ പിരിച്ചുവിടപ്പെട്ട ഗണ്‍മാന്‍ സലീംരാജിന്റെ ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിന് ഡിവിഷണല്‍ ബഞ്ചിന്റെ സ്റ്റേ. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ഒരാളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുക എന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.

നേരത്തെ സലീംരാജിനെതിരെയുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാറിന് വേണ്ടി എ ജി കെ പി ദണ്ഡപാണി ഹാജറായി. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഫോണ്‍ രേഖകളും ഹാജരാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇത് ഇരുപതിലേറെ വര്‍ഷം പഴക്കമുള്ള കേസായതുകൊണ്ട് രേഖകള്‍ ഹാജറാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടതിനെ സര്‍ക്കാര്‍ നേരിട്ടുതന്നെ കോടതിയില്‍ എതിര്‍ത്തത് കൂടുതല്‍ വിവാദമായിരിക്കുകയാണ്.