ആന്റണിയുടെ പ്രസ്താവന: പാര്‍ലമെന്റില്‍ ബിജെപി ബഹളം

Posted on: August 7, 2013 12:30 pm | Last updated: August 7, 2013 at 12:30 pm
SHARE

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി നടത്തിയ പ്രസ്താവന വിവാദത്തില്‍. പാക്ക് സൈന്യത്തിന്റെ വേഷം കെട്ടി എത്തിയ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന ആന്റണിയുടെ വിശദീകരണമാണ് വിവാദമായിരിക്കുന്നത്.

പാക്ക് സേനയ്ക്ക് ആന്റണി ക്ലീന്‍ചിറ്റ് നല്‍കിയെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് ആന്റണി രാജ്യത്തോട് മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ വിഷയത്തില്‍ ബിജെപി ബഹളം തുടങ്ങി. ഇതേതുടര്‍ന്ന് ഇരുസഭകളും 12 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.