വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും

Posted on: August 7, 2013 12:24 pm | Last updated: August 7, 2013 at 12:24 pm
SHARE

keshavendra kumarതിരുവനന്തപുരം: എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ നിയമനം സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ വകുപ്പ അറിയാതെയാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം. പുതിയ സര്‍ക്കുലറിനെതിരെ മനേജ്‌മെന്റുകളും, മത,സമുദായ സംഘടനകളും മന്ത്രിയോട് പരാതിപ്പെട്ടിരുന്നു.