ഇടുക്കിയില്‍ വീണ്ടും മലയിടിച്ചില്‍

Posted on: August 7, 2013 11:00 am | Last updated: August 7, 2013 at 11:52 am
SHARE

തൊടുപുഴ : ഇടുക്കി ജില്ലയിലെ തൊടുപുഴ പൂമാല നാളിയാനിക്ക് സമീപം മലയിടിച്ചില്‍. നാല് ഏക്കറോളം മലയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്തു തന്നെയാണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.150 ലേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. റവന്യു സംഘം സ്ഥലത്ത് ക്യാംപ് ചെയുന്നുണ്ട്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്ന് രാവിലെ നേര്യമംഗലത്തിനിടുത്ത് വില്ലാച്ചിറയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
മണ്ണിടിച്ചിലില്‍ ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞു. മണ്ണ് നീക്കം ചെയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.