സോളാര്‍ കേസ്: ഒരാഴ്ചക്കകം കുറ്റപത്രം: ഉമ്മന്‍ചാണ്ടി

Posted on: August 7, 2013 11:26 am | Last updated: August 7, 2013 at 11:26 am
SHARE

oommen chandyതിരുവനന്തപുരം: സോളാര്‍ കേസില്‍ ഒരാഴ്ചക്കകം കുറ്റപത്രമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണം പൂര്‍ത്തിയായിട്ടും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്നും ഇടത് സമരത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.