ഇടുക്കിക്ക് കൂടുതല്‍ കേന്ദ്ര സഹായം വേണം: ചെന്നിത്തല

Posted on: August 7, 2013 10:24 am | Last updated: August 7, 2013 at 10:26 am
SHARE

ramesh chennithala

അടിമാലി: കനത്ത മഴയെ തുടര്‍ന്ന് ദുരന്തം വിതച്ച ഇടുക്കി ജില്ലയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സഹായത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ദുരന്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.