ലാവ്‌ലിന്‍ കേസ്: സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

Posted on: August 7, 2013 9:36 am | Last updated: August 7, 2013 at 9:36 am
SHARE

pinarayiതിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഏഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പടെ നാല് പേര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും. കേസില്‍ പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ നേരത്തെ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം തനിക്കെതിരായി തെളിവുണ്ടെന്ന സിബിഐ വാദം തെറ്റാണെന്ന് കാണിച്ച് പിണറായി വിജയന്‍ കോടതിയില്‍ മറുപടി പ്രസ്താവന നല്‍കിയിട്ടുണ്ട്.