റമസാനില്‍ കൈവരിച്ച ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കുക: കാന്തപുരം

Posted on: August 7, 2013 5:31 am | Last updated: August 7, 2013 at 5:31 am
SHARE

തിരൂരങ്ങാടി: വിശുദ്ധ റമസാനില്‍ ആരാധനകളിലൂടെ നേടിയൊടുത്ത ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉത്‌ബോധിപ്പിച്ചു. ചെമ്മാട് ടൗണ്‍ സുന്നി ജുമാമസ്ജിദില്‍ നടന്ന ദുആ മജ്‌ലിസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മീയമായി ഉത്കൃഷ്ടരാവാനാണ് അല്ലാഹു വിശ്വാസികള്‍ക്ക് റമസാന്‍ നല്‍കിയിട്ടുള്ളത്. റമസാനില്‍ നേടിയെടുത്ത ആത്മീയ ഉന്നതി നൈമിഷിക ആഘോഷാഭാസങ്ങളില്‍ കളഞ്ഞ് കുളിക്കുന്ന ഇന്നത്തെ യുവാക്കളുടെ നിലപാട് ഖേദകരമാണ്. വരും ജീവിതത്തില്‍ തെറ്റ് കുറ്റങ്ങളില്‍ നിന്ന് അകന്ന് നിന്ന് ഉത്തമമായ ജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ഇബ്‌റാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നൗശാദ് അഹ്‌സനി ഒതുക്കുങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വരൂപിച്ച സംഭാവന കവറുകള്‍ കാന്തപുരം ഏറ്റുവാങ്ങി.