Connect with us

Kozhikode

റമസാന്‍-ഓണം ഖാദിമേള ശ്രദ്ധേയമാകുന്നു

Published

|

Last Updated

കോഴിക്കോട്: മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ നടക്കുന്ന റമസാന്‍-ഓണം ഖാദിമേള ശ്രദ്ധേയമാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങളാണ് മേളയുടെ മുഖ്യ ആകര്‍ഷണം.
കോട്ടന്‍ഖാദി, മസ്ലിന്‍ഖാദി, വൂളന്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, ഖാദി-പോളി സാരികളും ചുരിദാര്‍ മെറ്റീരിയലുകളും കൂര്‍ത്തകളും ഷര്‍ട്ടുകളും പാന്‍സുകളുമെല്ലാം മേളയിലുണ്ട്. പരവതാനികള്‍, ബെഡ്ഷീറ്റുകള്‍, മേശവിരികല്‍, കൈത്തറി മുണ്ടുകള്‍, കൈത്തറി സാരികള്‍, ഗുജറാത്ത് വസ്ത്രങ്ങള്‍, ഹൈദരാബാദ് ദത്ത്‌വാല്‍ കോട്ടണ്‍ സാരികള്‍, തിരുപ്പൂര്‍ ഗാര്‍മെന്റ്‌സ്, ഡല്‍ഹി കൂര്‍ത്ത-പൈജാമ, ദത്ത്‌വാല്‍ കോട്ടണ്‍, ഹാന്റ്ക്‌സ് തുണിത്തരങ്ങള്‍ എന്നിവ മേളയില്‍ ലഭിക്കും.
കോട്ടണ്‍ ഖാദി തുണിത്തരങ്ങള്‍, സില്‍ക്ക് സാരികള്‍, സ്പണ്‍-സില്‍ക്ക് ഷര്‍ട്ടുകള്‍, ഖാദി പോളിവസ്ത്രം എന്നിവക്ക് മുപ്പത് ശതമാനവും ഖാദി കമ്പിളി ഉത്പന്നങ്ങള്‍ക്ക് ഇരുപത് ശതമാനവും സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ കല്ലുകളും മുത്തുകളും കൊണ്ട് നിര്‍മിച്ച മാലകള്‍, കമ്മലുകള്‍, കോലാലംപൂര്‍ ചെരുപ്പുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, ചെടിച്ചട്ടികള്‍, വീട്ടുപകരണങ്ങള്‍, ആയുര്‍വേദ സോപ്പുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഏറെയാണ്.
അഞ്ച് രൂപ വിലയുള്ള തടികൊണ്ട് തീര്‍ത്ത ലോക്കറ്റ് മുതല്‍ അമ്പതിനായിരം രൂപ വരെ വിലയുള്ള ഗണേശ-കൃഷ്ണ വിഗ്രഹങ്ങള്‍, ശീഷാംവുഡ്, ചൂരല്‍, മര ഫര്‍ണിച്ചറുകള്‍, ആറന്മുള കണ്ണാടി, ചന്നപട്ടണ ടോയിസ്, രാമച്ചം ഉത്പന്നങ്ങള്‍, മരത്തിലും ലോഹത്തിലും മാര്‍ബിളിലും നിര്‍മിച്ച പ്രതിമകള്‍ തുടങ്ങി കരകൗശവസ്തുക്കളുടെ വിപുലമായ ശേഖരവുമുണ്ട്. മരം, ചൂരല്‍ ഫര്‍ണിച്ചറുകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ട്.

 

Latest