കുറ്റിയാടി സിറാജുല്‍ ഹുദയില്‍ ഇന്ന് ആത്മീയ സംഗമം

Posted on: August 7, 2013 5:29 am | Last updated: August 7, 2013 at 5:29 am
SHARE

കുറ്റിയാടി: വിശുദ്ധ റമസാന്‍ വിടപറയുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ ആത്മീയ സംഗമം ഇന്ന് കുറ്റിയാടി സിറാജുല്‍ ഹുദയില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കും. തൗബ, ഖത്തം ദുആ, ദിക്‌റ് മജ്‌ലിസ്, കൂട്ട പ്രാര്‍ഥന എന്നിവക്ക് പുറമെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ ഉദ്‌ബോധന പ്രഭാഷണവും നടക്കും.

ത്വാഹാ തങ്ങള്‍ സഖാഫി, മുത്വലിബ് സഖാഫി, ഹുസൈന്‍ തങ്ങള്‍ സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, കുമ്മോളി ഇബ്‌റാഹിം സഖാഫി, ടി ടി അബൂബക്കര്‍ ഫൈസി, റാശിദ് ബുഖാരി തുടങ്ങി പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.
രാവിലെ 10.30ന് തുടങ്ങുന്ന സംഗമം വൈകുന്നേരം 3.30ന് സമാപിക്കും.