Connect with us

Malappuram

അപകടത്തിനിടയാക്കിയ മണല്‍ ലോറി കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

കാളികവ്: കൂരിപ്പൊയിലില്‍ ഒരാളുടെ മരണത്തിനിടയാക്കിയ മണല്‍ ലോറി കസ്റ്റഡിയിലെടുക്കാനുള്ള കാളികാവ് പോലീസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഒന്നരക്ക് നടന്ന സംഭവത്തില്‍ വളരെ പെട്ടന്ന് തന്നെ മണല്‍ ലോറി കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം സംശയത്തിനിടയാക്കി.
അടുത്തിടെയാണ് കാളികാവ് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഈ വാഹനം പുറത്തിറങ്ങിയതെന്നും പലതവണ മണല്‍കടത്തുന്നതിനിടെ ഈ വാഹനം പോലീസ് പിടികൂടിയതായി നാട്ടുകാര്‍ പറയുന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കൂരിപ്പൊയിലിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ പറയുന്നു. കൂരിപ്പൊയില്‍ സ്‌കൂളിന് സമീപത്തെകടയിലുള്ളവരും ലോറിയുടെ അമിതവേഗതകണ്ട് പരിഭ്രമിച്ചിരുന്നു. ലോറിയില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഷഫീഖിനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് തന്നെ ആര്‍ക്കും ശല്ല്യമില്ലാത്ത രീതിയില്‍ അടുത്ത പാടത്ത് കിടക്കുന്ന ലോറി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ധൃതികാണിച്ചതാണ് ശംശയത്തിനിടയാക്കിയത്. കേസില്‍ നിന്നും ലോറിയെ മാറ്റാനും, ഡ്രൈവറേയും മറ്റും മാറ്റുന്നതിനും ഇതിനോടകം തന്നെ ശ്രമം നടന്നതായി നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്. ഉന്നതരായ പോലീസുദ്യോഗസ്ഥര്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും സ്ഥലത്ത് വരാത്തതിലും നാട്ടുകാര്‍ക്കിടയില്‍ സംശയം ഉണ്ടായിട്ടുണ്ട്.
മണല്‍ മാഫിയയുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നടപടികള്‍ ലഘൂകരിക്കുകയും കഠിനമായ ശിക്ഷകള്‍ നല്‍കാത്തതും കൊണ്ടാണെന്നും ആരോപണമുണ്ട്.

 

 

Latest