പെരുന്നാള്‍കിറ്റ് വിതരണം ചെയ്തു

Posted on: August 7, 2013 5:26 am | Last updated: August 7, 2013 at 5:26 am
SHARE

കാവനൂര്‍: വടശ്ശേരി യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. വടശ്ശേരി സുന്നിസെന്ററില്‍ നടന്ന ചടങ്ങില്‍ മഹല്ല് ഖത്തീബ് സുബൈര്‍ ലത്തീഫി വിതരണോദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി കെ കെ ജാബിര്‍, പി കെ അലവിക്കുട്ടി ഹാജി, കടൂരന്‍ അബ്ദുല്‍ റഷീദ്, പി കെ അബ്ദുറസാഖ് മൗലവി, എം കെ അഷ്‌റഫ്, കെ കെ അബ്ദുല്‍ അസീസ്, ശിഹാബ് പൂവ്വത്തി നേതൃത്വം നല്‍കി.

അരീക്കോട്: സൗത്ത് പുത്തലം സാന്ത്വനം എസ്‌വൈഎസ് റമളാന്‍ റിലീഫ് വിതരണോദ്ഘാടനം കെപിഎച്ച് തങ്ങള്‍ നിര്‍വ്വഹിച്ചു. പിടി അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ചുങ്കത്തറ: കുറുമ്പലങ്ങോട് താളിപ്പരത എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. സയ്യിദ് അഹമ്മദ് സാഹിര്‍ തങ്ങള്‍ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് സഖാഫി, അബ്ദുല്‍ കരീം സഖാഫി, ടി മുബാറക്ക് സംബന്ധിച്ചു.
കൊട്ടപ്പുറം: തലേക്കര യൂനിറ്റ് എസ് വൈ എസിന്റെ കീഴില്‍ പെരുന്നാള്‍കിറ്റ് വിതരണം തലേക്കര ജുമുഅത്ത് പള്ളിയില്‍ മഅ്ദിന്‍ ഇംഗ്ലീഷ്മീഡിയം പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മദനി, വി ഹംസ, വി ഫാസില്‍, എം സഫ്‌വാന്‍ നേതൃത്വം നല്‍കി.
നിലമ്പൂര്‍: കരുളായി മഹല്ലിന്റെയും എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പെരുന്നാള്‍കിറ്റ് വിതരണം കെ ശൗക്കത്തലി സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍അസീസ് അന്‍വരി അധ്യക്ഷത വഹിച്ചു. കെ സി അബ്ദുല്ല സഖാഫി, ഉസ്മാന്‍ മളാഹിരി, കെ ദിറാര്‍, ടി അബൂബക്കര്‍ പ്രസംഗിച്ചു.
വണ്ടൂര്‍: എസ് വൈ എസ് ചെറുകോട് മുതീരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 115 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഉമര്‍ നാലകത്ത് പോരൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് ഉമറലി സഖാഫി പ്രസംഗിച്ചു.
പോരൂര്‍: കോട്ടക്കുന്ന് ശാഖാ ശിഹാബ് തങ്ങല്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 200 ഓളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണോല്‍ഘാടനം പോരൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ ടി അബ്ദുല്‍ റഷീദ് നിര്‍വ്വഹിച്ചു.സി എം കുഞ്ഞു അധ്യക്ഷത വഹിച്ചു.
വണ്ടൂര്‍: ആമപ്പൊയില്‍ എസ് വൈഎസ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ 75 ഓളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.യൂസുഫ് സഅദി പൂങ്ങോട് ഉദ്ഘാടനം ചെയ്തു.മൂസ മുസ്്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.അബ്ദുല്‍ബാരി മുസ്്‌ലിയാര്‍,ശരീഫ്,സൈനുല്‍ആബിദ് സംസാരിച്ചു