ഐ പി എല്‍ ഫുട്‌ബോളില്‍ ഫ്രാഞ്ചൈസിക്കായി ഷാരൂഖ്

Posted on: August 7, 2013 12:31 am | Last updated: August 7, 2013 at 12:31 am
SHARE

SHAROOKHന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഐ എം ജി-റിലയന്‍സും ചേര്‍ന്നൊരുക്കുന്ന ഐ പി എല്‍ മോഡല്‍ ഫുട്‌ബോള്‍ ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ഷാരൂഖ് ഖാന് പദ്ധതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമയായ ഷാരൂഖ് ഫുട്‌ബോളിലും കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യം. നേരത്തെ, ഐ ലീഗ് ക്ലബ്ബ് ഡെംപോ ഗോവയുടെ ഓഹരി സ്വന്തമാക്കാന്‍ ശ്രമം നടത്തിയ ഷാരൂഖ് ഖാന്‍ പുതിയ ലീഗിലേക്ക് ചുവട് മാറ്റുകയാണ്. അതിന് കാരണമായി ഷാരൂഖ് പറയുന്നത് സ്വന്തമായൊരു ഫുട്‌ബോള്‍ ക്ലബ്ബ് തന്റെ സ്വപ്‌നമാണെന്നാണ്.
എട്ട് ക്ലബ്ബുകള്‍ മാറ്റുരക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജനുവരി പതിനെട്ട് മുതല്‍ മാര്‍ച്ച് മുപ്പത് വരെ. ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളുരു, പൂനെ, മുംബൈ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ഗുവാഹത്തി എന്നീ നഗരങ്ങളാണ് ഫ്രാഞ്ചൈസി ലേലത്തില്‍ പങ്കെടുക്കുക. 72 വിദേശ താരങ്ങള്‍ പങ്കെടുക്കുമെന്നതാണ് ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കുന്നത്. ഡേവിഡ് ബെക്കാം, തിയറി ഓന്റി, മൈക്കല്‍ ഓവന്‍, റോള്‍ ഗോണ്‍സാലസ് എന്നീ വെറ്ററന്‍ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.