സൗജന്യ യൂനിഫോം കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് മാര്‍ച്ച്

Posted on: August 7, 2013 12:25 am | Last updated: August 7, 2013 at 12:25 am
SHARE

കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം വന്‍തുക ലക്ഷ്യം വെച്ച് നിയമവിരുദ്ധമായി കേന്ദ്രീകരിച്ച് കാലതാമസം നടത്തുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ടി എ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞവര്‍ഷം പി ടി എ കമ്മിറ്റികള്‍ മുഖേന നല്ലനിലയില്‍ പ്രാദേശികമായി നടപ്പാക്കിയ വസതിയാണ് അനിശ്ചിതമായി നീളുന്നത്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആയി തസ്തിക നിര്‍ണ്ണയം നടത്തുക, സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തിക വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുക, മുഴുവന്‍ വിദ്യാലയങ്ങളിലും കലാകായിക അധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിക്കും. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, എ ഇ ഒ ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ കെഎസ് ടി എ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എം എസ് ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. വേണു മുള്ളോട്ട്, എം മുരളീധരന്‍, എം വി ഓമന, പി വി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here