Connect with us

Palakkad

കര്‍ക്കിടകവും റമസാനും മേപ്പറമ്പ് ഇല്ലത്ത് കളം വീട്ടില്‍ ഒന്നിനൊന്ന് പുണ്യം

Published

|

Last Updated

പാലക്കാട്: കര്‍ക്കിടകവും റമസാനും മേപ്പറമ്പ് ഇല്ലത്ത്കളം വീട്ടില്‍ ഒന്നിനൊന്ന് പുണ്യം. രാമായണ ശീലുകള്‍ ഉയരുന്ന വീട്ടില്‍ നോമ്പുതുറയുടെ തിരക്കിലാണ് കുടുംബാംഗങ്ങള്‍. മാതാവ് പാര്‍വതി കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തില്‍ മുഴുകുമ്പോള്‍ മകന്‍ സജീവ് ഖുര്‍ആന്‍ വായനയിലാണ്.
വൈകീട്ട് മേപ്പറമ്പ് പള്ളിയിലെ ബാങ്ക്‌വിളി കേട്ടാല്‍ ഈ വീട് നോമ്പുതുറക്ക് ~ഒരുങ്ങുകയായി. സജീവന്റെ ഭാര്യ അംബുജവും മക്കളായ അമ്മുവും പ്രിയങ്കയും റമസാന്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. ഈ കുടുംബം റമസാന്‍ നോമ്പിന്റെ പുണ്യം അറിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 12 വയസ്സുള്ളപ്പോള്‍ അയല്‍വാസി മമ്മൂക്കയിലൂടെയാണ് റമസാന്‍ നോമ്പിനെക്കുറിച്ച് സജീവന്‍ അറിയുന്നത്. വിശ്വാസപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് താനും കുടുംബവും നോമ്പനുഷ്ഠിക്കുന്നതെന്ന് സജീവന്‍ പറയുന്നു.
ബാല്യം മുതല്‍ ഇസ്‌ലാമിക സംസ്‌കാരം കണ്ടും അനുഭവിച്ചുമാണ് വളര്‍ന്നത്. ജുമുഅ പ്രസംഗങ്ങളും മതപ്രഭാഷണങ്ങളും കേള്‍ക്കാറുള്ള സജീവന്‍ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും സമയം കണ്ടെത്തുന്നു.