ഉദാരമതികളുടെ കാരുണ്യം തേടുന്നു ഇരുകാലുകളും തളര്‍ന്ന മുഹമ്മദ് ഷാജിയുടെ കുടുംബം

Posted on: August 7, 2013 12:18 am | Last updated: August 7, 2013 at 12:18 am
SHARE

PALAKKADപട്ടാമ്പി: ഇരുകാലുകളും തളര്‍ന്നു കിടപ്പിലായ ആമയൂര്‍ പുളിയംകുന്നത്ത് മുഹമ്മദ് ഷാജിയുടെ ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഉദാരമതികളുടെ കാരുണ്യം തേടുന്നു.മരംവെട്ടുതൊഴിലാളിയായ മുഹമ്മദ് ഷാജി (36) തെങ്ങില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇരുകാലുകളും നട്ടെല്ലും തളര്‍ന്നു കിടപ്പിലായിട്ടു രണ്ടു വര്‍ഷമായി.

രണ്ടു മാസം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ചെലവു താങ്ങാത്തതിനാല്‍ ആശുപത്രി വിടേണ്ടിവന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ ഷാജിക്ക് പറ്റില്ല. ഭാര്യ റസിയക്ക് ഭര്‍ത്താവിനെ പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ വീടുവിട്ടിറങ്ങി ജോലിക്ക് പോകാനും വയ്യ. ഫിസിയോതെറാപ്പി ചെയ്താല്‍ ഷാജിക്കു എഴുന്നേറ്റു നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊപ്പം പഞ്ചായത്തിലെ 10-ാം വാര്‍ഡ് പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഈ കുടുംബം ഏതു നിമിഷവും ഇവര്‍ കുടിയിറക്കു ഭീഷ