നെല്ലിപ്പാറ പീഡനം: മുന്‍ പഞ്ചായത്ത് അംഗം കസ്റ്റഡിയില്‍

Posted on: August 7, 2013 12:11 am | Last updated: August 7, 2013 at 12:11 am
SHARE

കണ്ണൂര്‍: കരുവഞ്ചാല്‍ നെല്ലിപ്പാറ പെരുനിലത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ മുന്‍ അംഗവും പടപ്പേങ്ങാട് സ്വദേശിയുമായ അജയന്‍ (38) ആണ് പോലീസ് കസ്റ്റഡിയിലായത്.
ഇയാള്‍ മൂന്ന് വര്‍ഷമായി നെല്ലിപ്പാറയിലാണ് താമസം. പീഡനക്കേസ് അന്വേഷിക്കുന്ന ആലക്കോട് സി ഐ. എം എ മാത്യുവിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.